The Times of North

Breaking News!

കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടുത്തം   ★  കഞ്ചാവ് കേസില്‍ പിടിയിലായ യുവതി എം.ഡി.എം.എ യുമായി വീണ്ടും അറസ്റ്റിൽ   ★  ചികത്സയിലായിരുന്ന യുവാവ് മരിച്ചു   ★  മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികം ഏപ്രിൽ 3 ന്   ★  ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചു   ★  ജേഴ്സി പ്രകാശനവും അനുമോദനവും   ★  യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ   ★  സർക്കാർ ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെ കിനാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കിനാനൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി   ★  കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ

ഡോ. എം.എ. മുംതാസിൻ്റെ പുസ്തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും.

കാസർകോട്: തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും , കവയത്രിയും, എഴുത്തുകാരിയുമായ ഡോ. എം.എ. മുംതാസിൻ്റെ അഞ്ചാമത്തെ പുസ്തകമായ “ഹൈമെനോകലിസ് ” തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും
കാസർകോട് റൈറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് ഫെബ്രുവരി പതിനഞ്ചിന് ഉച്ചക്ക് 2 മണിക്കാണ് പരിപാടി. ചടങ്ങിൽ എം.എൽ.എ. എൻ എ . നെല്ലിക്കുന്ന് സംബന്ധിക്കുന്നു.
ഓർമ്മയുടെ തീരങ്ങളിൽ, മിഴി എന്നീ കവിതാ സമാഹാരങ്ങളും, ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ എന്ന യാത്രാവിവരണ പുസ്തകവും , ഗുൽമോഹറിൻ ചാരെ എന്ന ഓർമ്മക്കുറിപ്പും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രശസ്ത എഴുത്തുകാരൻ അസീം താന്നിമൂടാണ് അവതാരിക എഴുതിയത്
ഹൈമനോകലിസ് എന്ന ഈ യാത്രാവിവരണ പുസ്തകം അറേബ്യൻ നാടുകളായ ദുബൈ , അബുദാബി, ഫുജൈറ, മക്ക, മദീന, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവിടുത്തെ സാമൂഹ്യവും, സാംസ്കാരികവും ചരിത്രപരവുമായ പശ്ചാത്തലങ്ങളെ കുറിച്ച് എഴുതിയതാണ്.
കാസർകോടെ സാംസ്ക്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ഡോ. എം.എ മുംതാസിന് സാഹിത്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്ക്കാരങ്ങൾ നേടിയതോടൊപ്പം
സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകുന്ന ഈ വർഷത്തെ ഗുരുശ്രേഷ്ഠാ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

Read Previous

എ.കെ.എസ്.ടി.യു ബാനർ ജാഥ പ്രയാണം ആരംഭിച്ചു

Read Next

ഐ. നിമ്മിക്ക് ഡോക്ടറേറ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73