
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്ക്കനെ തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി ജഡ്ജ് ആര്‍.രാജേഷ് കേസിൽ 10 വര്‍ഷവും മൂന്നു മാസവും കഠിനതടവും 100500 രൂപ പിഴയും ശിക്ഷ വിധിച്ചു.മാട്ടൂല്‍ മടക്കരയിലെ ബോട്ട് ഡ്രൈവർ ടി.എം.വി .മുഹമ്മദലി യെ(52)യാണ് ശിക്ഷിച്ചത്.
2021 ഫിബ്രവരി 11 നാണ് കേസിനാസ്പദമായ സംഭവം .കേസിന്റെ വിചാരണ കഴിഞ്ഞ് എട്ട് മാസം മുമ്പേ വിധിപറയാന്‍ മാറ്റിവെച്ച സമയത്ത് പ്രതിഗൾഫിലേക്ക് കടന്നു. കഴിഞ്ഞ ആഴ്ചയാണ് പ്രതി നാട്ടിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് വീട്ടിലെത്തിയ പോലീസ് പ്രതിയെ പിടികൂടി റിമാൻ്റു ചെയ്തിരുന്നു. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ .
അന്നത്തെ പഴയങ്ങാടി എസ്.ഐ ആയിരുന്ന ഇ.ജയചന്ദ്രനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ഷെറിമോള്‍ ജോസ് ഹാജരായി.