നീലേശ്വരം: വീട്ടിൽ സൂക്ഷിച്ച ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്ക്കനെ വനം വകുപ്പ് അധികൃതർ പിടികൂടി . കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ രാഹുലിന്റെ നിർദ്ദേശപ്രകാരമാണ് കരിന്തളം ഓമച്ചേരിയിലെ എം കെ നാരായണനെ (62) ഭീമനടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ എൻ ലക്ഷ്മണനും സംഘവും പിടികൂടിയത്. ഇയാൾ വീട്ടിൽ സൂക്ഷിച്ച 2 കിലോ ചന്ദന മുട്ടികളും ആയുധവും കസ്റ്റഡിയിലെടുത്തു.
ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ കെ വിശാഖ്,വി. കെ യദുകൃഷ്ണൻ, എം.അജിത്കുമാർ, വാച്ചർ വിജേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസിലെ അനന്തര നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.