കോടോം ബേളൂർ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന മെൻസ്ട്രുവൽ കപ്പിൻ്റെ വിതരണോദ്ഘാടനം പ്രസിഡൻ്റ് പി ശ്രീജ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. എസ് ജയശ്രീ, അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് പി ദാമോദരൻ, വികസന ചെയർപേഴ്സൺ ഷൈലജ,ക്ഷേമകാര്യ ചെയർമാൻ പി.ഗോപാലകൃഷ്ണൻ എന്നിവർ ആശംസകളറിയിച്ചു.പഞ്ചായത്ത് സെക്രട്ടറി പി.രഘു നന്ദി പറഞ്ഞു. മാലിനി നിർമാജന രംഗത്തെ നൂതന ഇടപെടൽ കൂടിയാണ് ഇത്. 800 പേർക്കാണ് ഇത്തവണ നൽകാൻ ഉദ്ദേശിക്കുന്നത്. ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ഹരിതസേന, തൊഴിലുറപ്പ് തൊഴിലാളികൾ, ഒൻപതാം തരം വിദ്യാർത്ഥികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത വർഷത്തിലേക്ക് 8 ലക്ഷം രൂപയാണ് ഈ പദ്ധതിക്കു മാത്രമായി നീക്കി വച്ചിരിക്കുന്നത്.
Tags: KODOM BELUR Menstrual cup