മടിക്കൈ:കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മടിക്കൈ അമ്പലത്തുകരയിൽ രക്തസാക്ഷ്യം എന്ന പേരിൽ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിച്ചു.
ഇടുക്കി എൻജിനീയറിങ് കോളേജിൽ കെഎസ്യുക്കാർ കുത്തിക്കൊന്ന ധീരജിന്റെ മാതാപിതാക്കൾ, പയ്യന്നൂരിൽ ആർഎസ്എസുകാർ വെട്ടിക്കൊന്ന ധനരാജിന്റെ ഭാര്യ, ചീമേനി രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, മുൻ എംപി പി കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി കെ രാജൻ, സാബു അബ്രഹാം, സി പ്രഭാകരൻ, വി വി രമേശൻ, പി ബേബി, സി ജെ സജിത്, കെ രാജ്മോഹൻ, കരുവക്കാൽ ദാമോദരൻ, കെ നാരായണൻ, മടത്തിനാട്ട് രാജൻ, എം രാഘവൻ, ഡോ. സി ബാലൻ എന്നിവർ സംസാരിച്ചു. നീലേശ്വരം ഏരിയാസെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.