
പഴയങ്ങാടിയിലെ ലഹരി വിരുദ്ധ കൂട്ടായ്മയിലെ പ്രധാന പ്രവർത്തകനെ കഞ്ചാവുമായി പോലീസ് പിടികൂടി. 14 ഗ്രാം കഞ്ചാവുമായി മാടായി വാടിക്കൽ ബോട്ട് ജട്ടിക്കടുത്തുള്ള പി. എം. ഫസിലിനെ (40) യാണ് പഴയങ്ങാടി ഇൻസ്പെക്ടർ എൻ.കെ. സത്യനാഥൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. റെയ്ഡിൽ സബ് ഇൻസ്പെക്ടർ കെ. സുഹൈൽ , ഗ്രേഡ് എസ്ഐ സുനിഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സുമേഷ് കുമാർ, സുമേഷ് സെബാസ്റ്റ്യൻ, വനിത സിവിൽ പോലീസ് ഓഫീസർ പ്രിയങ്ക എന്നിവരുമുണ്ടായിരുന്നു.