മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിൻറെ ഭാഗമായി കാസറഗോഡ് കെ എസ് ആർ ടി സി ബസ് ഡിപ്പോയിൽ മെഗാ ശുചീകരണം നടത്തി. കാസർകോട് നഗരസഭ യുമായി ചേർന്ന് പൊതുജനങ്ങളും തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു. ശുചീത്വ ദിനം ആചരിച്ചത്. ഹരിത കേരളം മിഷൻ നിർദേശങ്ങൾ നൽകി ജൈവ മാലിന്യം പ്ലാസ്റ്റിക് ഇരുമ്പ് പേപ്പർ എന്നിവ വേർതിരിച്ചു ശേഖരിച്ചു. ദ്രവമാലിന്യം ഓയിൽ ഉൾപ്പെടെ സംസ്കാരികാൻ എസ് ടി പി ആവശ്യമാണ്. ശുചീത്വ സുന്ദര ബസുകൾ ശുചീത്വ ബസ്സ്റ്റാൻഡ് സുസ്ഥിര മായി നിലനിർത്തുമെന്ന് പ്രതിജ്ഞ എടുത്തു. കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘദാനം ചെയ്‌തു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ടി പി മുരളീധരൻ അധ്യക്ഷതവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എ വി അശോകൻ, എമഴ്സൺ എ എന്നിവർ സംസാരിച്ചു. മോഹനൻ പാടി സ്വാഗതം പറഞ്ഞു. സി ബാലകൃഷ്ണൻ നന്ദി പറഞ്ഞു.