മികച്ച പിന്നണിഗായകനുള്ള മീഡിയ സിറ്റി ഫിലിം ഫെയർ അവാർഡ് ഉമേഷ് നീലേശ്വരത്തിന് . ലൂട്ടോ ആൻഡ് മോനായി എന്ന ചലച്ചിത്രത്തിലെ ഗാനത്തിനാണ് ഉമേഷ് നീലേശ്വരത്തിന് മീഡിയ സിറ്റിയുടെ പതിമൂന്നാമത് ഫിലിം ഫെയർ അവാർഡ് ലഭിച്ചത്.നിരവധി ചലച്ചിത്രങ്ങളിൽ പാടിയിട്ടുള്ള ഉമേഷ് നിലേശ്വരത്തിന് കൈരളി യുവ അവാർഡ്, ജേസീസ് ഔട്ട് സ്റ്റാൻഡിങ് യംഗ് പേഴ്സൺ പുരസ്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. നീലേശ്വരത്ത് നാദം സ്കൂൾ ഓഫ് മ്യൂസിക്സ് എന്നസ്ഥാപനം നടത്തിവരികയാണ്. ഒക്ടോബർ 18ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കാർത്തിക തിരുന്നാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന എ ടി ഉമ്മർ അനുസ്മരണ ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കും.ഭാര്യ: മഹിത മോഹൻ. മകൻ: രംഗനാഥ് ഉമേഷ് .