
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍, തടിയന്‍ കൊവ്വലിലെ പി.പി അമ്പിളി(24)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ ഹോസ്റ്റലിലെ ഫാനിലാണ് അമ്പിളിയെ തൂങ്ങിയ നിലയില്‍ സഹപാഠി കണ്ടെത്തിയത്. കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.