
നീലേശ്വരം: പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന്റെ പെരുമ കൊട്ടിയറിയിക്കാൻ ലോകപ്രശസ്ത വാദ്യ കലാകാരനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ വാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും എത്തുന്നു.ഫെബ്രുവരി 21ന് വൈകിട്ട് 6 മണിക്ക് ക്ഷേത്രരംഗമണ്ഡപ ഓഡിറ്റോറിയത്തിൽ വെച്ചാണ് മട്ടന്നുരും മക്കളായ ശ്രീകാന്തും ശ്രീരാജുമടക്കം അറുപതിൽപരം പ്രശസ്ത വാദ്യകലാകാരൻമാർ പാണ്ടിമേളം ഇലഞ്ഞിത്തറമേളം എന്നിവ അവതരിപ്പിച്ച് നാദവിസ്മയം തീർക്കുക. പെരുംകിളിയാട്ട ത്തിന്റെ പെരുമ്പറ കൊട്ടിയറിയിക്കുവാനാണ് അപൂർവവും വ്യത്യസ്തവുമായ ഈ ചടങ്ങ് അരങ്ങേറുന്നത്.