The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നാടിന്റെ ഉത്സവമായി മടിക്കൈ ഊരുത്സവം

മടിക്കൈ ഗ്രാമപഞ്ചായത്ത് 2023 – 24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാന്തൻകുഴി കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് ഊരുത്സവം – 2024 “ഈയാമ ജോ” പരിപാടി സംഘടിപ്പിച്ചു. തനത് ഉൽപ്പന്നങ്ങളുടെയും ഊരുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവിഭവങ്ങളായ നര,കുറുട്, കുണ്ട് കിഴങ്ങ്, കൂവ, ഉറുമ്പരിചമ്മന്തി, ഒയറ, പച്ചമരുന്ന്, പഴയ കാലത്ത് കൃഷി ചെയ്യാൻ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ എന്നിവയുടെപ്രദർശനം, കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനത്തിനുവേണ്ടിയുള്ള 8 ഓളം സ്റ്റാളുകളിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഒഴുകിയെത്തി.

രാവിലെ സ്റ്റാളിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണിക്കണ്ഠൻ നിർവ്വഹിച്ചു. എബിസിഡി പദ്ധതി പ്രകാരം റേഷൻ കാർഡ് ലഭിച്ച ഗുണഭോക്താവിന് ഹൊസ്ദുർഗ് തഹസിൽദാർ എം. മായ വിതരണം ചെയ്തു. വൈകുന്നേരം ഊരുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷണൻ ഉദ്ഘാടനംചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ സ്നേഹോപഹാരം നല്കി ആദരിച്ചു. വി.പ്രകാശൻ, അബ്ദുൾ റഹിമാൻ, പി സത്യ, രമപത്നനാഭൻ, ടി. രാജൻ, എൻ, ബാലകൃഷ്ണൻ സി.പ്രഭാകരൻ, എം.രാജൻ, കെ.എം ഷാജി, കെ.റീന, കെ. ദാമോധരൻ, വി.ബാലകൃഷ്ണൻ, വി.വേണു, എൻ. ആനന്ദൻ, സിവിൽ സപ്ലൈ ഓഫീസർ മാധവൻ പോറ്റി, അസിസ്റ്റന്റ് സപ്ലൈ ഓഫീസർ ഷൺമുഖൻ ട്രൈബൽ ഓഫീസർ രാകേഷ് , അസിസ്റ്റന്റ് സെക്രട്ടറി സി. ഷിബു ,എസ് ടി പ്രമോട്ടർമാരായ മഹേഷ്, വിജേഷ് എന്നിവർ സംസാരിച്ചു. കെ.വി. പ്രമോദ് സ്വാഗതം പറഞ്ഞു. തുടർന്ന് മംഗലംക്കളി, ആലാമിക്കളി, തിരുവാതിര, മറയൂരാട്ടം, ഇരുളാട്ടം, തിറയാട്ടം, നാടൻ പ്പാട്ട് തുടങ്ങി ഒട്ടനവധി കലാ പരിപാടികളും അരങ്ങേറി , മെഗാ മംഗലംകളിയോടു കൂടി പരിപാടി അവസാനിച്ചു.

Read Previous

മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകി

Read Next

സമയക്രമീകരണവും ഫലംകണ്ടില്ല; ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!