The Times of North

Breaking News!

മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി   ★  മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ   ★  പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.   ★  കാര്യംങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ അന്തരിച്ചു   ★  ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; കെണിയില്‍ വീഴല്ലേ   ★  ഫ്യൂസ് ഊരാൻ പോയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച റൈസ് മിൽ ജീവനക്കാരനെതിരെ കേസ്   ★  പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളെ ചീത്തവിളിച്ച ബൈക്ക് യാത്രക്കാരനെതിരെ കേസ്   ★  യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ കേസ്   ★  പൊതുസ്ഥലത്ത് മാലിന്യം തള്ളിയ പിക്കപ്പ് വാനും ഡ്രൈവറെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു   ★  മനുഷ്യരുടെ ജീവിത സങ്കീർണതകൾ പ്രമേയമാക്കി മൂന കൃഷ്ണന്റെ ചിത്ര പ്രദർശനം

മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു 

പയ്യന്നൂർ: മാതൃഭൂമി സർക്കുലേഷൻ ഓഫീസർ കോഴിക്കോട് പൂക്കാട് നീലാംബരിയിൽ ശിവൻ തെറ്റത്ത് (ശിവദാസൻ – 53 ) അന്തരിച്ചു.വെള്ളൂരിലെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മാതൃഭൂമി തളിപ്പറമ്പ് മേഖലയുമായി പ്രവർത്തിച്ചു വരികയായിരുന്നു. ഞായറാഴ്ച പയ്യന്നൂരിൽ സാംസ്കാരിക സംഘടനയായ സർഗ ജാലകം സംഘടിപ്പിച്ച പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനാണ് പയ്യന്നൂരിൽ എത്തിയത്. മികച്ച പ്രഭാഷകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ശിവൻ ജോലി ചെയ്ത ഇടങ്ങളിലെല്ലാം വലിയ സൗഹൃദ വലയം സൂക്ഷിച്ചിരുന്നു.

പൂക്കാട് കാഞ്ഞിലശ്ശേരിയിലെ പരേതനായ കുഞ്ഞിരാമൻ നായരുടെയും കല്ല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: ബിനിത (ആർടിഒ ഓഫീസ് കോഴിക്കോട്). മകൾ: ജഹനാര (ബിരുദ വിദ്യാർത്ഥിനി, പയ്യന്നൂർ കോളേജ്). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ബിന്ദു, പരേതനായ സുരേന്ദ്രൻ.

സംസ്കാരം പിന്നീട്

Read Previous

മുൻകാല ഗസറ്റഡ് ഓഫീസർമാരുടെ സംഗമം സംഘടിപ്പിച്ചു

Read Next

മധൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് ഭാരവാഹികൾക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73