The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗത്തില്‍ വിമുക്തഭടന്മാരെ ആദരിച്ചു

നീലേശ്വരം മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗം റിട്ട. ക്യാപ്റ്റന്‍ ഡോ.ദാമോദരന്‍ (എ.എം.സി) ഉദ്ഘാടനം ചെയ്തു. സമാജത്തിലെ വിമുക്തഭടന്മാരെയും കേരള വാദ്യകലാ അക്കാദമിയില്‍ നിന്നും വാദ്യശ്രീ പുരസ്‌കാരം നേടിയ പുളീരവീട്ടില്‍ ദാമോദരമാരാരെയും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. അകാലത്തില്‍ നമ്മെ വിട്ട് പിരിഞ്ഞ കൃഷ്ണകുമാര്‍ – രാജശ്രീ ദമ്പതികളുടെ മകന്‍ ശ്രീരാഗിന്റെ (കുഞ്ചു) ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ അനുമോദനം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച സമാജത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനിച്ചു. ചടങ്ങില്‍ നീലേശ്വരം മാരാര്‍ സമാജം പ്രസിഡന്റ് കെ.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി.വി പുരുഷോമന്‍, കമലാക്ഷി ടീച്ചര്‍, കെ.സതീശന്‍, കെ.സന്തോഷ്‌കുമാര്‍, കെ.സരിത, കെ.കനകവേണി, കെ.മുരളീധരമാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാജം സെക്രട്ടറി കെ.ഗംഗാധരമാരാര്‍ സ്വാഗതവും മാതൃസമിതി സെക്രട്ടറി വി.രാജം നന്ദിയും പറഞ്ഞു.

Read Previous

ഇറങ്ങും മുമ്പേ ബസ് വിട്ടു യാത്രക്കാരന് തെറിച്ച് വീണു പരിക്കേറ്റു

Read Next

പള്ളിക്കര പാലത്തിൽ അപകടമരണം: നിർത്താതെ പോയ കാർ ബങ്കളത്ത്‌ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!