The Times of North

Breaking News!

ഡിസിസി വൈസ് പ്രസിഡൻറ് സാജിദ് മവ്വലിനു സ്വീകരണം നൽകി   ★  സിപിഎം ജില്ലാ സമ്മേളനം: സിനിമാ പ്രവര്‍ത്തകർ സംഗമിച്ചു   ★  കടപ്പുറം സ്കൂളിലെ കുട്ടികൾക്ക് ജീവജലവുമായി ജല അതോറിറ്റി ജീവനക്കാർ   ★  മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും   ★  നീലേശ്വരത്തു നിന്നും മോഷ്ടിച്ച ബൈക്ക് കാസർകോട്ട് കണ്ടെത്തി   ★  പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശത്തിന് സംഘാടകസമിതി രൂപീകരിച്ചു.   ★  രക്ഷിതാക്കൾക്ക് ആശങ്ക, ലൈംഗിക ആരോപണം നേരിട്ട സുജിത് കൊടക്കാടിന് ജോലിയിൽ വിലക്ക്   ★  മാലിന്യപ്ലാന്റിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരികെ ഏൽപ്പിച്ച് നീലേശ്വരം നഗരസഭ ഹരിത കർമ്മ സേന മാതൃകയായി   ★  കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം   ★  ധർണ്ണാ സമരം സംഘടിപ്പിച്ചു

കായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കര

കഴിഞ്ഞ എട്ടു വർഷമായി സ്പോർട്സ് ഹോസ്റ്റലുകളിലേക്കും സ്പോർട്സ് സ്കൂളിലേക്കും നടക്കുന്ന സെലക്ഷൻ ട്രെയലിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വേണ്ടി സൗജന്യ കായിക ക്ഷമത നൽകിവരുന്ന മനോജ് പള്ളിക്കര ശ്രദ്ധേയനാകുന്നു.

2024 ജനുവരിയിൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ട്രെയലിൽ പങ്കെടുത്ത 5 കുട്ടികൾക്ക് സ്പോർട്സ് ഹോസ്റ്റലിൽ എഴും എട്ടും ക്ളാസിലേക്ക് പ്രവേശനം ലഭിച്ചു,
തിരുവനന്തപുരം ജി വി രാജാസ് സ്പോർട്സ് സ്കൂളിൽ നടന്ന അസെസ്മെന്റ് ക്യാമ്പിലേക്ക് അഞ്ച് കുട്ടികളെ തെരഞ്ഞെടുക്കപ്പെട്ടു. ഉയരം, തൂക്കം, കൂടാതെ എട്ടോളം കായിക ഇനങ്ങളാണ് കുട്ടികളെ തെരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽ രീതി. എട്ട് കായിക ക്ഷമത ഇനങ്ങൾ പാസാകുന്നതിനു വേണ്ടി കുട്ടികൾക്ക് സൗജന്യ കായികപരിശീലനം മനോജ് 15 ദിവസം നൽകും. തിരഞ്ഞെടുക്കപ്പെട്ട 5 പേരും 70 ശതമാനം മാർക്കോടെയാണ് ഈ നേട്ടം കൈവരിച്ച് ഹോസ്റ്റലിൽ പഠിക്കുവാനുള്ള ഭാഗ്യം ലഭിച്ചത്. 18 ഓളം കായിക ഇനങ്ങളിൽ ആണ് വർഷം തോറും ജനുവരി മാസം ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റ് സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നത്. ജില്ലയിൽ നിന്നും 500ൽ പരം കുട്ടികൾ സെലക്ഷൻ ട്രയിലിൽ പങ്കെടുക്കുന്നുണ്ട് ഫുട്ബോൾ കായിക ഇനത്തിൽ ആണ് കുടുതൽ കുട്ടികൾ സെലക്ഷനിൽ ഇറങ്ങുന്നത്.14 ജില്ലകൾക്ക് വേണ്ടിനാലുമേഖലകളിലായാണ് കേന്ദ്രികൃത സെലക്ഷൻ.

കാലിച്ചാനടുക്കം സാഞ്ചോ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മീവൽ സജോ വോളിബോളിലും നെറ്റ് ബോളിലും , ആയംമ്പാറ ഗവൺമെൻറ് യുപി സ്കൂളിലെ ജനീസ് മോൻ റെസ്ലിങ്ങിലും, കുമ്പള പള്ളി എ യു.പി സ്കൂളിലെ ആൽബേൻ ഡൊമിനിക് അത്‌ലറ്റിക്സിലും മടിക്കൈ ഗവൺമെൻറ് സ്കൂളിലെ ശ്രീഹരി എവി. റെസ്ലിങ്ങിലും കുറ്റിക്കോൽ ഏ യു പി സ്കൂളിലെ ശ്രീദേവ് കെ ഹാൻഡ് ബോൾ എന്നി ഇനങ്ങളിലാണ് സ്പോർട്സ് ഹോസ്റ്റലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഇവർ കേരളത്തിലെ കൊല്ലം. കണ്ണൂർ.പത്തനംതിട്ട. തൃശുർ ,വയനാട് ,തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ പ്രവേശനം നേടിക്കഴിഞ്ഞു. തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂളിൽ നടന്ന അസ്സസ്മെൻറ് ക്യാമ്പിൽ പൊടോ തുരുത്തിയിലെ അമർനാഥ്. ചാത്തമത്തെ അർജ്ജുൻ എവി.കുട്ടമത്തെ നന്ദികേശഷ്, മടിക്കൈ ശ്രീഹരി എ.വി. എന്നിവർ പങ്കെടുത്തു. രണ്ടു പേർ തിരഞ്ഞെടുക്കപ്പെട്ടു,

എട്ടുവർഷത്തിനിടയിൽ 27 കുട്ടികൾക്ക് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ ഹോസ്റ്റലുകളിലേക്കും സ്പോർട്സ് സ്കൂളിലേക്കും പ്രവേശനം നേടിക്കൊടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മനോജ്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് കുട്ടികൾക്ക് വേണ്ടി മനോജ് ഈ സദ് പ്രവർത്തി ചെയ്യുന്നത് ചെയ്യുന്നത്

ഇതിന് പുറമെ കേരള ഗവൺമെൻറ് പി എസ് സി പരീക്ഷ എഴുതി വിവിധ ഷോർട്ട് ലിസ്റ്റിൽ പെട്ട ഉഗ്യോഗാർത്ഥികൾക് 2008 മുതൽ കായിക പരീശീലനം നൽകി വരുന്നു, കായിക ക്ഷമത പാസായവർ ആർമി, റെയിൽവേ പോലിസ്, കേരള പോലീസ്, വുമൺ എക്സൈസ്, മെൻ എക്സൈസ്, എസ്.ഐ .മെൻ ആൻഡ് വുമൺ പോലിസ് ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ എന്നീ വകുപ്പുകളിലായി 200 ഓളം പേർ ജോലി ചെയ്തുവരുന്നുണ്ട്.

ചെറുപ്പം മുതലേ കായിക മൽസരങ്ങളിൽ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ജില്ലാ, സംസ്ഥാന ദേശീയ മൽസരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.കാസർകോട് ജില്ലയിൽ റഗ്ബി, ടെന്നീസ് വോളിബോൾ.യോങ്ങ് മുഡോ എന്നീ കായിക ഇനങ്ങൾ ജില്ലയിൽ പരിചയപെടുത്തി. ഈ മൂന്ന് കായിക ഇനങ്ങളിൽ നാഷണൽ കളിച്ച 25 ഓളം പേർ കാസർകോട് ജില്ലയിൽ ഉണ്ട്. നിലവിൽ കാസർകോട് ബിആർസി യിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്നു

Read Previous

പുസ്തക ചർച്ച സംഘടിപ്പിക്കും

Read Next

സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73