
നീലേശ്വരം : കിഴക്കൻ കൊഴുവൽ മയിലിട്ട തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മന്നൻ പുറത്ത് കാവ് പാരമ്പര്യ ട്രസ്റ്റിയായി ചുമതലയേറ്റ അരമന അച്ചനെയും പാരമ്പര്യട്രസ്റ്റിയായ എറുവാട്ട് അച്ചനെയും ഉപഹാരം നൽകി ആദരിച്ചു.യോഗത്തിൽ മയിലിട്ട തറവാട് ചെയർമാൻ എം രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കിഴക്കൻ കൊഴുവൽ എൻഎസ്എസ് സെക്രട്ടറി പത്മനാഭൻ മാങ്കുളം, എറുവാട്ട് തറവാട് പ്രസിഡൻ്റ് ഇ.തമ്പാൻ നായർ,അരമന തറവാട് പ്രസിഡണ്ട് വിനോദ് കുമാർ അരമന,കോറോത്ത് തറവാട് സെക്രട്ടറി രാജേന്ദ്രൻ. കെ, കിഴക്കൻ കൊഴുവൽ ആനിക്കിൽ തറവാട് സെക്രട്ടറി എ. മനോഹരൻ ,മുതിരക്കാൽ തറവാട് കാരണവർ നാരായണൻ മാസ്റ്റർ,പട്ടേന ആനിക്കിൽ തറവാട് പ്രസിഡണ്ട് വിജയൻ മാസ്റ്റർ,കോയിച്ചേരി തറവാട് പ്രസിഡണ്ട് കെ. ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.മയിലിട്ട തറവാട് ട്രസ്റ്റ് സെക്രട്ടറി എം മണി രാജ് സ്വാഗതവും,മയിലിട്ട ഗോപിനാഥ് നന്ദിയും പറഞ്ഞു.