
നീലേശ്വരം: മന്നത്ത് പദ്മനാഭന്റെ 55-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 25 മന്നം സമാധി ദിനമായി ആചരിച്ചു. കിഴക്കൻ കോഴുവൽ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ സമുദായ ആചാര്യന്റെ ച്ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനടത്തി പ്രതിജ്ഞ എടുത്തു. ചടങ്ങുകൾക്ക് കരയോഗം വൈസ് പ്രസിഡണ്ട് രവീന്ദ്രൻ നായർ, സെക്രട്ടറി പത്മനാഭൻ മാങ്കുളം, പ്രഭാകരൻ എം, ഗോപിനാഥൻ എം, ബാബു ടി, രാമചന്ദ്രൻ , ജനാർദ്ദനൻ, പ്രദീപൻ, ഇടയില്ലും രാധാകൃഷ്ണൻ നമ്പ്യാർ, ദാക്ഷായനി, നിഷ, ബിന്ദു എന്നിവർ നേതൃത്വം നൽകി.