മാവുങ്കാൽ: മഞ്ഞംപൊതി ശ്രീ വീരമാരുതിക്ഷേത്തിലെ പ്രതിഷ്ഠാദിനവും ഹനുമദ്ജയന്തി ആഘോഷവും 2025 ഏപ്രിൽ 11,12 വെള്ളി,ശനി എന്നീ ദിവസങ്ങളിലായി ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഇടമന ഈശ്വൻ തന്ത്രികളുടെ കാർമ്മീകത്വത്തിൽ വിവിധ പൂജാദി കർമ്മങ്ങളോടെയും വിവിധങ്ങളായ കലാപരിപാടിളോടും കൂടി സമുചിതമായി ആഘോഷിക്കും.
ഏപ്രിൽ പതിനൊന്നിന് രാത്രി 7.30 ന് വിശ്വപ്രസിദ്ധമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയും പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആദ്ധ്യാത്മീക പ്രഭാഷണം നടത്തും.
രാമായണ കഥയോളം പഴക്കമുള്ള ചരിത്രമുറങ്ങുന്ന മഞ്ഞംപൊതികുന്നിനു നെറുകയിൽ നിലകൊള്ളുന്ന ക്ഷേത്രവും കേരള ടൂറിസം ഭൂപടത്തിൽ ഇതിനോടകം ഇടം നേടിയിരിക്കുകയാണ്. കുന്നിന് താഴെ പടിഞ്ഞാറ് വശത്ത് പ്രഭാതം മുതൽ പ്രദോഷം വരെ ഇടതടവില്ലാതെ രാമമന്ത്രം മുഴങ്ങുന്ന സംപൂജ്യ സ്വാമി രാംദാസിനാൽ സ്ഥാപിതമായ ലോക പ്രശസ്തമായ ആനന്ദാശ്രമവും സ്ഥിതി ചെയ്യുന്നുണ്ട്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിലേക്ക് സജ്ജനങ്ങളായ മുഴുവൻ നാട്ടുകാരെയും ഭക്ത്യാദരപൂർവ്വം ക്ഷെണിക്കുന്നു എന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.