
മാണിയാട്ട് വിജ്ഞാനദായിനി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം മുൻ എം.പി പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് സി.സുരേശൻ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നുള്ളവർ ഇഫ്താർ വിരുന്നിൽ പങ്കാളിയായി.
ചടങ്ങിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സി വി ചന്ദ്രമതി , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി സുജാത, വാർഡ് മെമ്പർമാരായ റഹീന , രവീന്ദ്രൻ മാണിയാട്ട്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് പി.വേണുഗോപാലൻ , എം.വി കോമൻ നമ്പ്യാർ, മുഹമ്മദലി മാസ്റ്റർ, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വായനശാല സെക്രട്ടറി കെ.വി ബാബു സ്വാഗതവും എക്സി. മെമ്പർ കെ.ഗംഗാധരൻ നന്ദിയും പറഞ്ഞു.