
മാലോം : വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് മുന്നൊരുക്കം തുടങ്ങി.ജില്ലയിൽ കോൺഗ്രസ്സ് പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ബളാൽ പഞ്ചായത്തിലെ ഏഴാം വാർഡായപുഞ്ചയിൽ നൂറ് കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ഡി. സി. സി.വൈസ് പ്രസിഡന്റ് സാജിദ് മൗവൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഉമേശൻ വേളൂർ.പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാല. മോൻസി ജോയ്. മെമ്പർ മാരായ ശ്രീജ രാമചന്ദ്രൻ. ബിൻസി ജെയിൻ. ജെസ്സി ടോമി. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ്. എന്നിവർ പ്രസംഗിച്ചു.
വാർഡ് പ്രസിഡന്റ് സോജി കരിമ്പനാകുഴി സ്വാഗതവും ബൂത്ത് പ്രസിഡന്റ് സിജു തെക്കേ അറ്റം നന്ദിയും പറഞ്ഞു