
മാലിന്യ മുക്ത നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി നിലേശ്വരം നഗരസഭ സമ്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചപ്പോൾ നഗരസഭയിലെ മികച്ച വാർഡായി മൂന്നാം വാർഡ് (കിഴക്കൻ കോഴുവൽ) കൗൺസിലറായ ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി (KKDC) ആദരിച്ചു. ചടങ്ങ് നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ K ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ഷീബയ്ക്ക് മൊമെൻ്റോ നൽകി ആദരിച്ചു.
ചടങ്ങിന് കെ.കെ.ഡി.സി സെക്രെട്ടറി കെ.ദിനേശ് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എം. രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഡി.സി. ലൈബ്രറി സെക്രട്ടറി ബാബു എൻ പ്രഭു ആശംസ അർപ്പിച്ചു. മറുപടി പ്രസംഗത്തിൽ തന്നെ ഈ ആദരവിന് അർഹയാക്കിയ മുഴുവൻ നാട്ടുകാരോടും കൗൺസിലർ നന്ദി അറിയിച്ചു. ജോ.സെക്രട്ടറി എ.പ്രകാശൻ നന്ദിയും പറഞ്ഞു.