പൊള്ളയായ ഫെമിനസത്തിനെ ചോദ്യം ചെയ്തു കൊണ്ട് യഥാർത്ഥ സ്ത്രീപക്ഷ ജീവിതങ്ങളെ തുറന്ന് കാട്ടാനുള്ള ശ്രമമാണ്, സരസ്വതി മാങ്ങാടിൻ്റെ, ‘സൂര്യോദയം കാണാൻ പറ്റുന്ന വീട്’ എന്ന കഥാസമാഹാരത്തിലുള്ളതെന്ന് ഡോ.അംബികാസുതൻ മാങ്ങാട് പറഞ്ഞു.
ഇരുപത്തിയൊന്ന് കഥകളാണ് പുസ്കത്തിലുള്ളത്. പരിസ്ഥിതി, അധ്യാപക ജീവിതം, കാഴ്ചകൾ തുടങ്ങി സമൂഹ ജീവിതത്തിൻ്റെ എല്ലായിടങ്ങളെയും ഈ പുസ്തകം ചേർത്തു വെച്ചിട്ടുണ്ടെന്ന് പുസ്തക പരിചയം നടത്തിയ യുവ എഴുത്തുകാരി എം. കവിത പറഞ്ഞു. ഡോ.അംബികാസുതൻ മാങ്ങാട് പ്രകാശനം നിർവ്വഹിച്ചു.വി.വി.പ്രഭാകരൻ പുസ്തകം ഏറ്റുവാങ്ങി. മുഹമ്മദ് ഷെറീഫ് അധ്യക്ഷത വഹിച്ചു.കെ.വി.വാസുദേവൻ നമ്പൂതിരി, മോഹനൻ മാങ്ങാട്, ലവിത നിഷാന്ത്, അത്വിക് ബേവിഞ്ച എന്നിവർ സംസാരിച്ചു. കഥാകൃത്ത് സരസ്വതി മാങ്ങാട് മറുമൊഴി നടത്തി. രതീഷ് പിലിക്കോട് സ്വാഗതവും, ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.