റാണിപുരം വനമേഖലയില്‍ നിന്നും നായാട്ട് സംഘത്തില്‍പ്പെട്ട അഞ്ചുപേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരിൽ നിന്നും ഒരു തോക്കും 7 തിരകളും കര്‍ണാടക രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര ഥാര്‍ വാഹനവും കസ്റ്റഡിയിലെടുത്തു. കോളിച്ചാല്‍ പുത്തന്‍പുരയില്‍ ജെന്റില്‍ ജോര്‍ജ്, പുന്നത്താനത്ത് അജു മാത്യു, പനത്തടി ഞാറക്കാട്ട് സോണി തോമസ്, പുത്തന്‍പുരയില്‍ ജോസ് ജോസഫ്, തൃശ്ശൂര്‍ കണ്ണാറ മൂപ്പാട്ടില്‍ സ്വദേശി റിച്ചാര്‍ഡ് എല്‍ദോസ് എന്നിവരാണ് പിടിയിലായത്. എസ് എഫ് ഒ ബി സേസപ്പ, ബി എഫ് ഓമാരായ വിഷ്ണു കൃഷ്ണന്‍, വി.വിനീത് , ഡി വിമല്‍ രാജ്, ജി എസ് പ്രവീണ്‍കുമാര്‍ , എം. പി അഭിജിത്ത്, ഫോറസ്റ്റ് വാച്ചര്‍ എന്‍ കെ സന്തോഷ് , ഡ്രൈവര്‍ ഒ എ ഗിരീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് നായാട്ട് സംഘത്തെ പിടികൂടിയത്.
കാഞ്ഞങ്ങാട് റെയിഞ്ച് പനത്തടി ഫോറസ്റ്റ് സെക്ഷന്റെ ക്ലീന്‍ പനത്തടി ഓപ്പറേഷന്‍ പരമ്പരകളുടെ ഭാഗമായി ആറാമത്തെ നായാട്ട് സംഘത്തെയാണ് പിടികൂടുന്നത്. ഒരുമാസം മുന്‍പ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സെസ്സപ്പയുടെ നേതൃത്വത്തില്‍ പനത്തടി റിസര്‍വ് വനത്തില്‍ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയില്‍ നായാട്ട് സംഘത്തെ പിടികൂടിയിരുന്നു. അന്ന് രണ്ടു തോക്കുകളും ആറ് വെടിയുണ്ടകളും രണ്ട് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. രക്ഷപ്പെട്ട ഒരു പ്രതി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കീഴടങ്ങിയിരുന്നു. ജില്ലയില്‍ പുതിയതായി നിയമിച്ച 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി പെട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തന്നെയാണ് കഴിഞ്ഞ തവണയും നായാട്ടു സംഘത്തെ പിടികൂടിയത്.