കാഞ്ഞങ്ങാട് മണ്ഡലം കാഞ്ഞങ്ങാട് നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡ് കോൺഗ്രസ് മേനികോട്ടു സംഘടിപ്പിച്ച മഹാത്മാജി വാർഡ് കുടുംബ സംഗമം സേവാദൾ ബോർഡ് സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പിബാലകൃഷ്ണൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഉമേശൻ വെളുർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് രവീന്ദ്രൻ ചെടിറോഡ്, രാജൻ തെക്കേക്കര, എം.സുകുമാരൻ, ടീവി ശ്യാമള, പി അലാമി, സുരേശൻ പാലോട്ടിൽ, പദ്മനാഭൻ മണ്ഡലം, കെ.കുഞ്ഞികൃഷ്ണൻ, എം. സുമതി, അശ്വതി മേനികോട്, ബാലകൃഷ്ണൻ മേനികോട്, മനു മേനികോട് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പിവി ചന്ദ്രശേഖരൻ സ്വാഗതവും അനിൽ മേനികോട്ട് നന്ദിയും പറഞ്ഞു.