നീലേശ്വരം മണ്ഡലം 16-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ് മനോജ് കുമാർ അരമന പാതാക ഉയർത്തി. മുൻ നഗരസഭാ കൗൺസിലർ കെ പി കരുണാകരൻ മഹാത്മജിയെ അനുസ്മരണ പ്രഭാഷണം നടത്തി. ഇ വി നാരായണൻ, പി ഗോപാലകൃഷ്ണൻ, സി വി രമേശൻ, പ്രമോദ് കുമാർ അരമന, ബാബു എ എന്നിവർ സംസാരിച്ചു.