
കരിന്തളം: കോളം കുളം ആയുർവേദ പെരിഫറൽ ഒപി ആശുപത്രിയായി ഉയർത്തണമെന്നും, കെട്ടിടം പണിയാൻ കോളം കുളത്ത് ഗവൺമെൻ്റ് സ്ഥലം പഞ്ചായത്തിന് കൈമാറണമെന്നും പതിനൊന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ മഹാത്മ ഗാന്ധി കുടുംബ സംഗമം ആവശ്യപ്പെട്ടു, ഡി.സി.സി വൈസ് പ്രസിഡണ്ട് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു
വാർഡ് പ്രസിഡണ്ട് ബിൻസ് ജോസഫ് അധ്യക്ഷം വഹിച്ചു ഡി. സി സി നിർവ്വാഹക സമിതിയംഗം സി.വി.ഭാവനൻ ഗാനധി അനുസ്മരണ പ്രഭാഷണം നടത്തി
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സിക്രട്ടറി സി ജോ ജോസഫ് സിക്രട്ടറി നൗഷാദ് കാളിയാനം,മണ്ഡലം വൈസ് പ്രസിഡണ്ട് സി.വി.ബാലകൃഷ്ണൻ , വാർഡ് മെമ്പർ കെ.പി ചിത്രലേഖ ; ആദിവാസി കോൺഗ്രസ് ജില്ലാ സിക്രട്ടറി ജനാർദ്ദനൻചേമ്പന, എം. കുഞ്ഞു മാണി, ബാബു ചേമ്പേന പ്രിത വി, ബാലകൃഷ്ണൻ ടി, ഹരിശങ്കർ വി.കെ, എന്നിവർ സംസാരിച്ചു വി സന്തോഷ്, സ്വാഗതവും, എ മോഹനൻ നന്ദിയും പറഞ്ഞു.