
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ മഹർജാൻ ഉദുമ സംഗമം നാളെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ കല്ലട്ര അബ്ദുൽ ഖാദർ ഹാജി നഗറിൽ വെച്ച് നടക്കും. കുടുംബ സംഗമം , വ്യക്തിത്വ വികസന ക്ലാസ് , മുട്ടി പാട്ടു പോലെയുള്ള മലബാറിലെ തനത് കലാ രൂപങ്ങളുടെ മത്സരങ്ങൾ , സാംസ്‌കാരിക സമ്മേളനം , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡ് നൽകി ആദരിക്കൽ , അടുത്ത വർഷത്തേക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പദ്ധതി പ്രഖ്യാപനം , മഹർജാൻ നിലാവ് തുടങ്ങി വളരെ വ്യത്യസ്തങ്ങളായ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള മഹർജാൻ ഉദുമ ഫെസ്റ്റിൽ യുഎഇയിലെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് ഉദുമക്കാർ പങ്കെടുക്കും.പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കായി മർഹൂം ഇബ്രാഹിം ഹാജി കുറ്റിക്കോൽ മെമ്മോറിയൽ ബിസിനസ് എക്‌സലൻസി അവാർഡ് , മർഹൂം കല്ലട്ര അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ കർമ്മ ശ്രേഷ്ഠ അവാർഡ് , ഉദുമ മണ്ഡലം കെഎംസിസിയുടെ ടാലന്റ് അവാർഡ് എന്നിവ നൽകി ആദരിക്കും കൈ മാറും. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.