സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് ജില്ലാ കാര്യാലയത്തിൻ്റേയും കാസർകോട് ജില്ലാ പഞ്ചായത്തിൻ്റേയും നേതൃത്വത്തിൽ 2023-24 വർഷം നടപ്പിലാക്കിയ മധുര വനം പദ്ധതിയിലെ മികവ് പുരസ്കാര വിതരണം കുണ്ടംകുഴി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പരിപാടി ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ധന്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൻ അഡ്വ എസ്.എൻ സരിത, ബേഡഡുക്ക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വരദരാജ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഗിരീഷ് കെ, ബേഡകം പോലീസ് ഇൻസ്പെക്ടർ സുനുമോൻ പിടിഎ പ്രസിഡണ്ട് എം മാധവൻ,എസ് എം സി ചെയർമാൻ പി കെ ഗോപാലൻ
പ്രിൻസിപ്പാൾ കെ രത്നാകരൻ
ഹെഡ്മാസ്റ്റർ എം അശോക, ബേഡഡുക്ക കൃഷി ഓഫീസർ ലിൻഡ എബ്രഹാം, എസ് പി.സി അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ ടി തമ്പാൻ, ബി എം സി ജില്ലാ കോ ഓർഡിനേറ്റർ ടി.എം സുസ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. എസ് പി സി ജില്ലാ നോഡൽ ഓഫീസർ കെ സി സുഭാഷ് ബാബു സ്വാഗതവും, ബി എം. സി കോർഡിനേറ്റർ അഖില നന്ദിയും പറഞ്ഞു.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ, നവജീവന എച്ച്.എസ്.എസ് പെർഡാല, ബാരെ ജി.എച്ച്. എസ്.എസ് എന്നിവർക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും
4 , 5 സ്ഥാനത്ത് വന്ന കേളപ്പജി കൊടക്കാട്, മടിക്കൈ ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾക്ക് പ്രത്യേക പരാമർശമുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.
അവസാന റൗണ്ടിൽ വന്ന 5 സ്കൂളുകളിലേയും കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.