കാഞ്ഞങ്ങാട്.: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ശിക്ഷിച്ചു.മദ്രസ അദ്ധ്യാപകനായ നീർച്ചാൽ അരിയാപ്പാടി ഗുണാജേ ഹൗസിൽ ഇബ്രാഹിമിൻ്റെ മകൻ മുഹമ്മദ് അജ്മലിനെ (32)യാണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി.എം.സുരേഷ് ശിക്ഷിച്ചത്. 2022 ജൂൺ മാസത്തിൽ 16 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പെർഡാലയിലേ പ്രതി താമസിക്കുന്ന പള്ളി വക റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിഎന്നാണ് കേസ്. പോക്സോ ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചത് .വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി . കേസ്സിന്റെ അന്വേഷണം നടത്തി, അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ പൊലിസ് ഇൻസ്‌പെക്ടർ ആയിരുന്ന ലീലയാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ. ഹാജരായി