കേരള ബാങ്കിന്റെ അംഗ സംഘങ്ങളായ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുള്ള എക്സലൻസി അവാർഡ് മടിക്കൈ സഹകരണ ബാങ്ക് ഏറ്റുവാങ്ങി. കണ്ണൂരിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിൽ നിന്നും ബാങ്ക് പ്രസിഡന്റ് കെ നാരായണനും സെക്രട്ടറി പി രമേശനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെഎം ഷാജി, അസിസ്റ്റൻറ് സെക്രട്ടറി കെ വി ബാലൻ, ഡയറക്ടർമാരായ പി നാരായണൻ, എം പ്രഭാകരൻ, എം രവീന്ദ്രൻ എന്നിവരും സംബന്ധിച്ചു. സാമൂഹ്യ സാമ്പത്തിക ഇടപെടലുകളും സമൂഹത്തിലെ വികസന പ്രവർത്തനങ്ങളും വിലയിരുത്തി മികച്ച സഹകരണ സംഘങ്ങൾക്കാണ് കേരള ബാങ്ക് എക്സലൻസി അവാർഡ് നൽകുന്നത്.