പലതരം മാവുകൾ വീട്ടുവളപ്പിൽ നട്ട് വളർത്തി വീട്ടു പരിസരത്ത് മാവിൻതോപ്പ് തീർത്ത മാധവിയമ്മയുടെ വീട്ടിൽ നിന്ന് ഇന്ന് 50 കിലോഗ്രാം നീലം ഇനത്തിൽപ്പെട്ട മാമ്പഴം മാംഗോ ഫെസ്റ്റിനായി വാങ്ങി . കർഷകത്തിലകം അവാർഡ് നേടിയ മടിക്കൈ ചതുരക്കിണറിലെ മാധവിയമ്മയുടെ വീട്ടിൽ നിന്ന് മാമ്പഴം ശേഖരിക്കാൻ വിദ്യാർത്ഥികൾ തന്നെ നേരിട്ട് എത്തി. കർഷകർക്ക് ന്യായവില നൽകി മാമ്പഴങ്ങൾ ശേഖരിക്കവേ കർഷകർക്കൊരു കൈത്താങ്ങ് ആവുകയാണ് വിദ്യാർത്ഥികൾ. ആയതിനാൽ വിപണി കണ്ടെത്താൻ ശ്രമിക്കുന്ന കർഷകർക്ക് കൈത്താങ്ങ് ആവുകയാണ് മാംഗോ ഫെസ്റ്റ്. ഇതിനുമുമ്പ് കണിച്ചിറയിൽ നിന്ന് ലോഹിതാക്ഷൻ എന്ന ആളുടെ പറമ്പിൽ നിന്ന് പ്രിയയൂർ ഇനത്തിൽപ്പെട്ട 17 കിലോഗ്രാം മാമ്പഴം പ്രചരണാർത്ഥം പ്രീസെയിലിന് വേണ്ടി വിദ്യാർത്ഥികൾ വാങ്ങിയിരുന്നു.