
കടുത്ത ചൂടിൽ വഴിയിൽ കുഴഞ്ഞുവീണ യുവാവിന് മാതൃത്വത്തിന്റെ സ്നേഹം നൽകി മാധവിയമ്മ.തീരപ്രദേശത്ത് തേങ്ങ പൊതിച്ച് മടങ്ങി വരികയായിരുന്ന ഷെരീഫ് എന്ന യുവാവാണ് കല്ലുരാവിയിൽ വഴിയിൽ കുഴഞ്ഞുവീണത്.ഇത് കണ്ട് നാട്ടുകാരിയായ മാധവിയമ്മഓടിവന്ന് ഷെരീഫിനെ താങ്ങിപ്പിടിച്ച് ദാഹജലം നൽകി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ശുശ്രൂഷിക്കുകയായിരുന്നു. മാധവിയമ്മ ഷെരീഫിനെ താങ്ങിപ്പിടിച്ച് കുടിവെള്ളം നൽകുന്ന ചിത്രം നവ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.