കിഴക്കൻ കൊഴുവൽ യുവശക്തി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ആറുമണിക്ക് എം.ടി വാസുദേവൻ നായർ അനുസ്മരണവും ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും സംഘടിപ്പിക്കും. യുവശക്തി വായനശാല ഗ്രന്ഥാലയത്തിന്റെ എല്ലാ പുസ്തകങ്ങളും ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തീകരിച്ചിച്ചു. ഡിജിറ്റലൈസേഷൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ നിർവഹിക്കും. ഡോ. എൻ. പി. വിജയൻ എം. ടി. അനുസ്മരണ പ്രഭാഷണം നടത്തും.