നീലേശ്വരം യുവശക്തി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണവും ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും സംഘടിപ്പിച്ചു. ഗ്രന്ഥാലയത്തിന്റെ എല്ലാ പുസ്തകങ്ങളും 2024 ഡിസംബർ 31നകം ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തീകരിച്ച നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ആദ്യ ലൈബ്രറി ആണ് യുവശക്തി വായനശാല. ഡിജിറ്റലൈസേഷൻ നടപടികളുടെ ഔപചാരികമായ ഉദ്ഘാടനം കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡോ. എൻ. പി. വിജയൻ എം. ടി. അനുസ്മരണ പ്രഭാഷണം നടത്തി. കെ നന്ദകുമാർ അധ്യക്ഷത വഹിച്ചു .കെ സതീശന്‍, കെ തങ്കമണി, കെ രേഖ എന്നിവർ സംസാരിച്ചു. എ സോമരാജന്‍ സ്വാഗതവും കെ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Tags: M T Vasudevan Nair news