
ജില്ലയിലെ മികച്ച വനിത ശിശു സൗഹൃദ പോലീസ് ഓഫീസറായി ആയി ബേക്കൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർഎം.ശൈലജയെ മൂന്നാം തവണയും പോലീസ് ഓഫീസറായി വിദ്യാനഗർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ വിജയൻ മേലത്തിനെ രണ്ടാം തവണയും . ജില്ലാ പോലീസ് ആസ്ഥാനത്തു
വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ അഡിഷണൽ എസ് പി പി. ബാലകൃഷ്ണൻ നായർ ഉപഹാരം നൽകി ആദരിച്ചു..2024 വർഷത്തിൽ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികൾക്ക് വേണ്ടി ചെയ്തു വരുന്ന സ്തുത്യർഹമായ സേവനങ്ങളെ വിലയിരുത്തിയാണ് മികച്ച ശിശു സൗഹൃദ പോലീസ് ഓഫീസർ ആയി ബേക്കൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ എം. ശൈലജയെ തിരഞ്ഞെടുത്തത്. 2022 ലും 2023 ലും ശൈലജയ്ക്ക് മികച്ച വനിതാ ശിശു സൗഹൃദ പോലീസ് ഓഫീസർക്കുള്ള ബഹുമതി ലഭിച്ചിരുന്നു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ആയും, ബേക്കൽ പോലീസ് സ്റ്റേഷൻ മികച്ച രണ്ടാമത്തെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനായും, കാസറഗോഡ് വനിതാ പോലീസ് സ്റ്റേഷൻ മൂന്നാമതായും തിരഞ്ഞെടുത്തു.ചടങ്ങിൽ സോഷ്യൽ പൊലീസിങ് കോഡിനേറ്റ്ർ രാമകൃഷ്ണൻ ചാലിങ്കാൽ, ജനമൈത്രി ജില്ലാ അഡിഷണൽ നോഡൽ ഓഫീസർ രാജീവൻ. പി കെ വി,നിർമ്മൽ കുമാർ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.