
കുണ്ടംകുഴി: കുണ്ടംകുഴിയിലെ കലാകായിക സംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന എം രാഘവന്റെ രണ്ടാം ചരമവാർഷിക ദിനാചരണം ഇന്ന് രാവിലെ ഏഴുമണിക്ക് സിപിഐ എം നേതൃത്വത്തിൽ പ്രഭാതഭേരി പതാക ഉയർത്തൽ എന്നിവ ഉണ്ടായി. വൈകുന്നേരം ആറുമണിക്ക് സഹൃദയ കുണ്ടംകുഴി നാട്ടുവാർത്തയുടെ സഹകരണത്തോടെ
ജില്ലാതല സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കും.പ്രമുഖ സാംസ്കാരിക പ്രഭാഷകൻ
വത്സൻ പിലിക്കോട് സമ്പന്ധിക്കും.ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നോളം ഗായിക – ഗായകന്മാർ ഗാനാലാപന മത്സരത്തിൽ അണിനിരക്കും. ജേതാക്കൾക്ക് രണ്ടാമത് എം രാഘവൻ സ്മാരക പുരസ്കാരം സമ്മാനിക്കും