യുവതിയെ പ്രണയിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ വീടുകയറി ഉണ്ടായ ആക്രമണത്തിൽ യുവതിക്കും സഹോദരി പുത്രനും പരിക്കേറ്റു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബേളയിലെ ജനാർദ്ദനയുടെ ഭാര്യ ശ്രീദേവി ( 47) സഹോദരി പുത്രൻ ചേതൻരാജ് (26) എന്നിവരെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ച് അംഗസംഘം വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മഞ്ജു, ചന്ദ്രൂ, ആതിര കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.ചേതൻ രാജിന് ഒരു യുവതിയുമായുണ്ടായ പ്രണയമാണത്രേ വീടുകയറി ആക്രമണത്തിന് കാരണം. ഹോക്കി സ്റ്റിക്ക് ഉൾപ്പെടെ ഉള്ള ആയുധങ്ങളുമായി വീട്ടിൽ ആക്രമിച്ചുകയറിയ സംഘം ശ്രീദേവിയെ അടിച്ചു പരിക്കേൽപ്പിച്ചു തടയാൻ ചെന്ന ചേതൻ രാജിനേയും ആക്രമിക്കുകയായിരുന്നു. വീട്ടിലെ ഫർണിച്ചറുകളും മറ്റും സംഘം അടിച്ചു തകർത്തു