വീടിൻറെ കോമ്പൗണ്ടിൽ സംശയകരമായി കാണപ്പെട്ട മദ്രസ അധ്യാപകനെ നാട്ടുകാരും വീട്ടുടമയും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉപ്പള അഞ്ചിക്കട്ട എച്ച് ബി മൻസിലി അബ്ദുൽ റഹ്മാൻ മുസ്‌ലിയാറി (40)നെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അബ്ദുൽ റഹ്മാൻ മുസ്‌ലിയാരെ മംഗൽപാടി അടുക്കയിലെ ഒരു വീടിൻറെ പരിസരത്തിൽ നിന്നും സംശയകരമായി കാണപ്പെട്ടതിനെ തുടർന്ന് വീട്ടുടമയും നാട്ടുകാരും ചേർന്ന് പിടികൂടി കൈകാര്യം ചെയ്തത്. വിവരമറിഞ്ഞ് കുമ്പള എസ് ഐ കെആർ ഉമേഷും സംഘവുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത് നാട്ടുകാർ കൈകാര്യം ചെയ്തതിനെ തുടർന്ന് പരിക്കേറ്റ മുസ്‌ലിയാരെ പോലീസ് ചികിത്സയ്ക്ക് വിധേയനാക്കി അറസ്റ്റ് രേഖപ്പെടുത്തി.