വെള്ളരിക്കുണ്ട് :റോഡ് നിർമ്മാണത്തിനിടെ പൊതു മാരാമത്ത് വകുപ്പ് കലുങ്ക് നിർമ്മിച്ചത് സ്വകാര്യവ്യക്തിയുടെ സ്ഥലം കയ്യേറിയാണെന്ന പരാതിയിൽ ചെറുപുഴ – ഒടയംചാൽ റോഡിലെ വെള്ളരിക്കുണ്ട് സബ്ബ് ട്രഷറി ജങ്ഷനിലെ കലുങ്ക് പൊളിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവ്.
കലുങ്ക് പൊളിച്ചു. മാറ്റുന്നതിനള്ള പ്രരാംബ നടപടികൾ ക്കായി ചൊവ്വാഴ്ച്ച രാവിലെ വെള്ളരിക്കുണ്ടിൽ എത്തിയ പൊതു മാരാമത്ത് എക്‌സികുട്ടീ വ് എഞ്ചിനീയർ രസ്നൽ അലി. അസി. എക്‌സി എഞ്ചിനിയർഫ്രാൻസിസ് ജോർജ് അസി. എഞ്ചിനിയർ അടക്കമുള്ള ഉദ്യോഗസ്ഥരെ ജനപ്രധിനിധികൾ അടക്കമുള്ള നാട്ടുകാർ പ്രതിഷേധം അറിയിച്ചു.
മണിക്കൂറിൽ നിരവധി വാഹനങ്ങൾ ഓടുന്ന പ്രധാനറോഡ് ആയ ചെറുപുഴ – ഒടയംചാൽ റോഡിലെ കലുങ്ക് പൊളിച്ചു മാറ്റാൻ അനുവദിക്കില്ലെന്നും കയ്യേറ്റക്കാരെയും നിയമങ്ങൾ ലംഘിച്ചുകൊണ്ട് കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ ആർജവം കാണിക്കണമെന്നും ആവശ്യപ്പെട്ട് സർവ്വകക്ഷി യോഗംചേർന്നു.
കലാകാലങ്ങളായി മഴക്കാലത്ത് വെള്ളം ഒഴുകിയിരുന്ന സബ്ബ് ട്രഷറി ജങ്ഷനിലെ കലുങ്ക് റോഡ് നവീകരണത്തിനിടെ തന്റെ സ്ഥലം കയ്യേറി ഗതി മാറ്റി നിർമ്മിച്ചതാണെന്നും ആകെയുള്ള ഭൂമി തിരികെ ലഭിക്കാൻ കലുങ്ക് പൊളിച്ചു മാറ്റി വെള്ളം മറ്റൊരു വഴി ഒഴുക്കി വിടണം എന്നും കാണിച്ച് മാലോം സ്വദേശി മൈലാടൂർ അലക്സാണ്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് വെള്ളം ഒഴുകിയ കലുങ്ക് സ്വകാര്യവ്യക്തിയുടെ താൽപര്യാർത്ഥം റോഡ് നവീകരണത്തിനിടെ അന്നത്തെ വകുപ്പ് ഉദ്യോഗസ്ഥർ കലുങ്ക് ഗതിമാറ്റി നിർമ്മിച്ചതാണെന്നാണ് പരാതി ക്കാരൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്.