വിസ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ 34 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ ഹോസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ എം. പി ആസാദും സംഘവും അറസ്റ്റു ചെയ്തു.
കുണിയ ചരുമ്പയിലെ സി. എച് മുഹമ്മദ് ഷാഫിയെയാണ് അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർകൊപ്പം സബ് ഇൻസ്‌പെക്ടർ എം ടി പി സൈഫുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. കുഞ്ഞബ്ദുല്ല,സിവിൽ പോലീസ് ഓഫീസർമാരായ കെ.സംജിത്,എം.മനു എന്നിവരും ഉണ്ടായിരുന്നു.
1989ൽ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയിൽ നിന്നും പാറപ്പള്ളിയിൽ വെച്ചു. ഗൾഫിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞു 15000/
രൂപ വാങ്ങിയതിനു ശേഷം വിസ നൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ ചതി ചെയ്തു എന്നാണ് കേസ്. ഈ കേസിൽ പോലീസിനെ വെട്ടിച്ച് ഇയാൾ കണ്ണൂർ കാസർകോട് ജില്ലകളിൽ മാറി മാറി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. നിരവധി തവണ പോലീസിന്റെ നീക്കം മണത്തറിഞ്ഞു ഒളിവിൽ പോയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.