കാഞ്ഞങ്ങാട് : ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം എന്നലക്ഷ്യം കൈവരിക്കാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ രൂപവൽക്കരിച്ച ശുദ്ധജല പദ്ധതിക്ക് തുടക്കമായി. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മാഹി ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്റ്റിലെ ഇരുന്നൂറോളം സർക്കാർ വിദ്യാലയങ്ങളിലാണ് ഈ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കാസറഗോഡ് ജില്ലയിലെ 35 വിദ്യാലയങ്ങളിലേക്ക് ലയൺസ് ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന വാട്ടർ പ്യൂരിഫയറിന്റെ വിതരണം ലയൻസ് ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ ക്ലബ് പ്രസിഡന്റ്‌മാർക്ക് കൈമാറിക്കൊണ്ട് ഉത്ഘാടനം നിർവഹിച്ചു. ലയൻസ് ഡിസ്ട്രിക്ട് കാസറഗോഡ് ജില്ലാ പ്രസിഡന്റ് സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു
ലയൺസ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സെക്രട്ടറിമാരായ വി ഗോപി, സിദ്ദാർത്ഥൻ വണ്ണാർത്ത്, റീജിയണൽ ചെയർപേർസൺ പി. സി. സുരേന്ദ്രൻ നായർ, സോൺ ചെയർപേർസൺമാരായ സുകുമാരൻ പൂച്ചക്കാട്, ഡോ; ആബിദ് നാലപ്പാട്, പ്രദീപ് കീനേരി, കെ. ബാലകൃഷ്ണൻ, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി എൻ. ആർ. പ്രശാന്ത് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ലയൺസ് പ്രസിഡന്റ് പി. ശ്യാംപ്രസാദ് നന്ദി പറഞ്ഞു.