
പടന്നക്കാട് ജൻ ഔഷധി ഔട്ട്ലെറ്റിൽ നിന്നും ലഹരി ഗുളി കകൾ പിടികൂടി.കാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജോയ് ജോസഫിന്റെ നിർദ്ദേശാനുസരണം ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി വി പ്രസന്നകുമാറും ഡ്രഗ് ഇൻസ്‌പെക്ടർ ബിജിൻ ഇ എൻ പാർട്ടിയും നടത്തിയ റെയ്ഡിലാണ് മാരക രോഗങ്ങൾക്ക് നൽകുന്ന ഗുളികകൾ കുട്ടികൾക്കു നൽകുന്നതായി കണ്ടെത്തിയത്. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഈ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തു. തുടർന്നും ശക്തമായ റെയ്‌ഡുകൾ ഉണ്ടാകുമെന്നും ലഹരി ക്കായി ഇത്തരം ഗുളികകൾ കുട്ടികൾ ക്ക് വിതരണം നടത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ വി വി പ്രസന്ന കുമാർ അറിയിച്ചു. പാർട്ടിയിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മാരായ കെ കെ ബാലകൃഷ്ണൻ, ബാബു, വിമുക്തി മെന്റർ ഗോവിന്ദൻ. പി, സിവിൽ എക്സൈസ് ഓഫീസർ മനോജ്. പി എന്നിവർ പങ്കെടുത്തു.