ഉദുമ: ചിത്രകാരനാകാൻ ‘കൊതിച്ച കെ കരുണാകരൻ ഭരണാധികാരിയായി വന്നപ്പോൾ കേരളത്തിൻറെ വികസന ചിത്രം വരച്ച മുഖ്യമന്ത്രിയായിരുന്നുവെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഗീതാ കൃഷ്ണൻ അഭിപ്രായപ്പെട്ടു. ഉദുമമണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീതാകൃഷ്ണൻ ‘മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വയലിൽ ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി ആർ വിദ്യാ സാഗർ.പി വി ഉദയകുമാർ, ഷിബു കടവങ്ങാനം, കെ വി രാജഗോപാലൻ,രമേഷ് ബേക്കൽ ,എസ് വി രാമകൃഷ്ണൻ ,സുനിൽകുമാർ ഉദുമ, കൊട്ടൻ കുഞ്ഞി പന്തൽ, റസാക്ക് മാങ്ങാട്, കൊപ്പൽ പ്രഭാകരൻ ,മുഹമ്മദ് കുഞ്ഞി പടിഞ്ഞാർ ,രതീഷ് ഞെക്കിളി, കാർത്യായനി ബാബു എന്നിവർ പ്രസംഗിച്ചു.