The Times of North

Breaking News!

മലപ്പച്ചേരി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു   ★  നീലേശ്വരം മന്നൻപുറത്തുകാവ് അരമന നായരച്ചൻ പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു   ★  കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്   ★  പനയാല്‍ കളിങ്ങോത്ത് തെയ്യംകെട്ട്: അന്നദാനത്തിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുത്തു   ★  സമ്മാന വിതരണം   ★  ആദ്യകാല അധ്യാപക നേതാവ് ബങ്കളത്തെ എം അമ്പാടി മാസ്റ്റർ അന്തരിച്ചു   ★  പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു   ★  ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂര പീഡനം, അമ്മയും ആൺസുഹൃത്തും പിടിയിൽ   ★  കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്   ★  മധൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് ഭാരവാഹികൾക്കെതിരെ കേസ്

കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം മനസ്സിലാക്കിയ നേതാവ്.

തൃക്കരിപ്പൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും, മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം കണ്ടറിഞ്ഞ് പ്രവർത്തിച്ച നേതാവാണന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
തനിക്ക് ലഭിച്ച കുടുംബ സ്വത്ത് പോലും പൊതുപ്രവർത്തനത്തിനായി ചിലവഴിച്ച് പൊതുപ്രവർത്തനം കാരുണ്യ പ്രവർത്തനമായി കണ്ട് പ്രവർത്തിച്ച കുട്ടി അഹമ്മദ് കുട്ടിയുടെ പ്രവർത്തനം ഇന്നത്തെ പൊതുപ്രവർത്തകരും, രാഷ്ട്രീയ നേതൃത്വവും പാഠ മാക്കണമെന്ന് യോഗം ഓർമ്മപ്പെടുത്തി.
പ്രസിഡണ്ട് പി.കെ.സി. റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സിക്രട്ടറി സത്താർ വടക്കുമ്പാട് ആ മുഖപ്രസംഗം നടത്തി.
വി കെ.ബാവ, ടി.സി.എ.റഹ്മാൻ, ലത്തീഫ് നീലഗിരി,പി.സി. ഇസ്മയിൽ, റഫീഖ് കോട്ടപ്പുറം, എം.എ.സി. കുഞ്ഞബ്ദുള്ള ഹാജി, എൻ.കെ.പി.മുഹമ്മദ് കുഞ്ഞി, എ. മുസ്തഫ ഹാജി, ജാതിയിൽ അസൈനാർ, പി.കെ.സി. കുഞ്ഞബ്ദുള്ള, എച്ച്.എം കുഞ്ഞബ്ദുള്ള, മുഹമ്മദ് കൂളിയാട്, നിസാം പട്ടേൽ, വി.വി.അബ്ദുല്ല ഹാജി, യു.സി.മുഹമ്മദ് കുഞ്ഞി, എം.ടി. ഷഫീഖ്, സി.കെ.പി.യൂസഫ്, ഇ.എം. കുട്ടി ഹാജി, അഹമ്മദ് കുഞ്ഞി അരിയങ്കല്ല്, എം.ടി.പി. സുലൈമാൻ ഹാജി, റസാഖ് പുനത്തിൽ, ഉസ്മാൻ പാണ്ട്യാല, പി. സലീൽ, റൈഹാനത്ത് ടീച്ചർ, റാഹിൽ മൌക്കോട്, ഷംസുദ്ദീൻ ആയിറ്റി, ടി.എസ്. നജീബ് പ്രസംഗിച്ചു.

Read Previous

വ്യാജ രേഖയുണ്ടാക്കി കെട്ടിടത്തിന് പെർമിറ്റ് നേടാൻ ശ്രമിച്ചതായി കേസ്

Read Next

ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി; സെപ്തംബർ 9 വരെ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73