
നീലേശ്വരം അങ്കക്കളരി കർത്താനം വീട് തറവാട് ശ്രീ കളരിയാൽ ഭഗവതി ഊർപ്പഴശ്ശി ദേവസ്ഥാനം നൂറ്റാണ്ടുകൾക്ക് മുമ്പ് നാമാവശേഷമായിരുന്ന തറവാട് ഭവനം പുനരുജ്ജീകരിക്കുന്നതിനുവേണ്ടി തറവാട് നിലനിന്നിരുന്ന സ്ഥലത്ത് തറവാട് ഭവനം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള കുറ്റിയടിക്കൽ ചടങ്ങ് വിഷുദിനത്തിൽ നടന്നു. കേളോത്ത് ലോഹിതാക്ഷൻ ആചാരിയാണ് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽഅങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം സ്ഥാനികരും, ആചാരക്കാരും, കാലുവരക്കാർ, കമ്മറ്റി ഭാരവാഹികൾ, തറവാട് കമ്മറ്റി ഭാരവാഹികൾ, കുഞ്ഞൂട്ടികൾ, വിവിധ തറവാട് കമ്മിറ്റി അംഗങ്ങൾ, തറവാട് ഭവനം നിർമ്മിക്കുന്ന ശില്പി കള്ളിപ്പാൽ രാജൻ എന്നിവർ ചടങ്ങിൽ സംബ്ബന്ധിച്ചു.