കാരുണ്യ, സാംസ്കാരിക, വിദ്യാഭ്യാസ, മത രംഗങ്ങളിൽ ശ്രദ്ധേയരായ ഡോ. അബൂബക്കർ കുറ്റിക്കോലിൻ്റെ കുടുംബം ബെൻസുകാറിന് ഇഷ്ട നമ്പർ ലേലം കൊണ്ടത് 4,55000രൂപയ്ക്ക്. കെ എൽ 60 ഡബ്ല്യു 6060 എന്ന നമ്പറാണ് ഡോക്ടർ അബൂബക്കറിന്റെ സഹോദരനായ സമദ് ഇത്രയും തുകയ്ക്ക് ലേലം കൊണ്ട് സ്വന്തമാക്കിയത്. കാഞ്ഞങ്ങാട് ജോയിൻറ് ആർടിഒ ഓഫീസിലാണ് ഇത്രയും വലിയ തുകയ്ക്കുള്ള ലേലം നടന്നത്. ഈ കുടുംബത്തിലെ ബഷീർ, ഷെരീഫ്, ഡോ.അഷറഫ് കുറ്റിക്കോൽ എന്നിവരുടെ കാറുകളുടെ നമ്പറിലെല്ലാം 60 എന്ന സംഖ്യയുണ്ട് എന്നതും പ്രത്യേകതയാണ്.