പയ്യന്നൂരിലെ ആദ്യ കാല പത്രപ്രവർത്തകനായ കുറുന്തിൽ കൃഷ്ണൻ്റെ പേരിൽകുറുന്തിൽ കൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കുറുന്തിൽ കൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ പയ്യന്നൂർ ലേഖകൻ ശ്രീ. ടി. ഭരതന് നൽകാൻ തീരുമാനിച്ചു. ദീർഘകാല പത്രപ്ര വർത്തന സേവനവും സമകാലിക പ്രശ്നങ്ങളിലെ സജീവമായ ഇടപെടലുകളിലൂടെയുള്ള മികച്ച റിപ്പോർട്ടിങ്ങും പരിഗണിച്ചാണ് അവാർഡ് കമ്മറ്റി തീരുമാനമെടുത്തത്. ഡോ: വി.എം. സന്തോഷ്, കെ.വി. സുരേന്ദ്രൻ, എൻ.വി. രാഘവൻ, പി.യു. ബാബു എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണ്ണയിച്ചത്.10, 001 രൂപ (പതിനായിരത്തി ഒന്ന് രൂപ) അവാർഡ് തുകയും പ്രശസ്തിപത്രവും മാണ് സമ്മാനിക്കുന്നത്. കുറുന്തിൽ കൃഷ്ണൻ്റെ ചരമദിനമായ ഏപ്രിൽ 6 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും.