The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കലക്ടർ സാക്ഷിയായി നൂറ്റി പതിനൊന്നാം വയസ്സിൽ കുപ്പച്ചി വീട്ടിലെ വോട്ട് ചെയ്തു

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടിന് തുടക്കമായി. നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് വെള്ളിക്കോത്തെ സി.കുപ്പച്ചിയാണ് വീട്ടിലെ വോട്ടിന് തുടക്കമിട്ടത്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ വാർഡ് 20ലെ 486ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി.കുപ്പച്ചി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥർ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ വീട്ടിലെത്തിയാണ് സി.കുപ്പച്ചിയുടെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്.

ലോക്‌സഭാ മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ സാന്നിധ്യത്തിലാണ് കുപ്പച്ചി വോട്ട് ചെയ്തത്. ഇതോടെ . കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടിനു തുടക്കമായി. മറ്റു നിയമസഭാ മണ്ഡലങ്ങളിലും വീട്ടിലെ വോട്ട് ആരംഭിച്ചു.
ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്‍ കൃഷ്ണനായിക് പേരു വിളിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധിച്ചു. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ സുബിന്‍ രാജ് ചൂണ്ടുവിരലില്‍ മഷിപുരട്ടി. പിന്നെ കുപ്പച്ചിയമ്മ വിരലടയാളം രേഖപ്പെടുത്തി. വീട്ടില്‍ സജ്ജമാക്കിയ താത്കാലിക വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് രേഖപ്പെടുത്തി. മകന്റെ മകള്‍ ബേബിയുടെ സഹായത്തോടെയാണ് ഇത്തവണ കുപ്പച്ചി വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇട്ട കവര്‍ ഒട്ടിച്ച ശേഷം കവര്‍ മെറ്റല്‍ ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിച്ചു. സംസ്ഥാനത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയിട്ടുള്ള ഇവര്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ്.

വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിച്ച ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കുപ്പച്ചിയമ്മയെ ആശംസയറിയിച്ച് പൂച്ചെണ്ട് നല്‍കി. കളക്ടറെ തിരിച്ചറിഞ്ഞപ്പോള്‍ കുപ്പച്ചിയമ്മ സന്തോഷം പങ്കിട്ടു. വീട്ടിലെ വോട്ടിന് സാക്ഷിയാകാന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അയല്‍വാസികളും എത്തിയിരുന്നു. അയല്‍വാസി കാരിച്ചി നെല്‍കതിര്‍ ചെണ്ട് നല്‍കി ജില്ലാ കളക്ടറെ സ്വീകരിച്ചു.

ജനാധിപത്യത്തിന് കരുത്തുപകരാന്‍ കുപ്പച്ചി അമ്മയെ പോലെ എല്ലാവരും വോട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്ത അവര്‍ മാതൃകയാണെന്നും കളക്ടര്‍ പറഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലം ഹോം വോട്ട് സ്‌പെഷല്‍ ഓഫീസര്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ ലീലിറ്റി തോമസ്, ഒന്നാം പോളിംഗ് ഓഫീസര്‍ കൃഷ്ണനായിക്, രണ്ടാം പോളിംഗ് ഓഫീസര്‍ സുബിന്‍ രാജ്, മൈക്രോ ഒബ്‌സര്‍വര്‍ എസ്.കെ.മഹേഷ്‌ലാല്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ മൊയ്തു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Read Previous

വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

Read Next

ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!