ഇന്ന് രാവിലെ ജോലിക്ക് പോകുമ്പോൾ മൂലപ്പള്ളിഭാഗത്തു റെയിൽ പാളത്തി നരികിൽ നിന്നും കളഞ്ഞു കിട്ടിയ നാലായിരത്തി തൊണ്ണൂറ് ഉറുപ്പികയും ആധാറും ഡ്രൈവിങ് ലൈസൻസ്, എ ടി എം മുതലായ പ്രധാനപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി തന്റെ സത്യസന്ധത കാട്ടിയ പാലായിലെ കുഞ്ഞമ്പുവേട്ടൻ. പേഴ്സ് പരിശോധിച്ചപ്പോൾ കിട്ടിയ ബാങ്കിന്റെ ഒരു തുണ്ട് പേപ്പറിൽ കണ്ട നമ്പറിൽ കുഞ്ഞമ്പുവേട്ടൻ വിളിച്ചപ്പോൾ ആണ് ഉടമസ്ഥനായ റിട്ടയേർഡ് അദ്ധ്യാപകന്റെതാണ് പേഴ്സ് എന്ന് അറിയാൻ കഴിഞ്ഞത്. കണ്ണൂരിൽ നിന്നും കാഞ്ഞങ്ങടെ ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ അബദ്ധത്തിൽ വീണ് പോയതാണ് പേഴ്സ്. ബേക്കൽ സബ് ജില്ലാ കലോത്സവത്തിന് വന്നതായിരുന്നു അധ്യാപകൻ