കുണ്ടംകുഴി കെ എഫ് എ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഫെബ്രവരി 24 ന് രാത്രി 8 മണിക്ക് കുണ്ടംകുഴിയിൽ
അഖിലേന്ത്യ പുരുഷ-വനിതാ വോളിബോൾ ടൂർണമെൻ്റ് പോരാട്ടം സംഘടിപ്പിക്കും.
യുവധാര ഉന്തത്തടുക്ക, പി പി ബ്രദേഴ്സ് അമ്പലത്തറ, വിന്നേഴ്സ് ചെർക്കള, കെ കെ ഗ്രൂപ്പ് കുമ്പഡാജെ എന്നീ ക്ലബുകൾക്ക് വേണ്ടി ഇന്ത്യൻ എയർഫോഴ്സ് ,ഇന്ത്യൻ നേവി, കൊച്ചിൻ കസ്റ്റംസ്, പോസ്റ്റൽ എന്നീ ടീമുകളിലെ താരങ്ങൾ പുരുഷവിഭാഗത്തിൽ ജേഴ്സിയണിയും
വനിതാ വിഭാഗത്തിൽ നമോ ബേഡകം, ഗ്രാംഷി സ്വാശ്രയ സംഘം പയറ്റിയാൽ എന്നീ ടീമുകൾക്ക് വേണ്ടി പറവൂർ കോളേജ്, ആലുവ അക്കാദമി എന്നി ടീമുകൾ കളിക്കും
15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുണ്ടംകുഴിയിൽ അഖിലേന്ത്യാ വോളിബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത് .ജനുവരി 6 ന് മത്സരം ആരംഭിക്കാനിരിക്കെ മഴ പെയ്തത് കാരണം ടൂർണ്ണമെൻ്റ് ഫെ 24 ലേക് മാറ്റുകയായിരുന്നു.
കെ മുരളീധരൻ ചെയർമാനായും ജയരാജ് കുണ്ടംകുഴി കൺവീനർ ആയുള്ള കമ്മിറ്റിയാണ് സംഘാടകസമിതി പ്രവർത്തിക്കുന്നത് 24 ന് രാത്രി 8 മണിക്ക് കാസർകോട് സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്യും .കായികാധ്യാപകൻ കെ വിജയകൃഷ്ണൻ മാസ്റ്റർ സമ്മാനദാനം നിർവഹിക്കും