
കരിന്തളം:കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ ജോളി ജോർജിനുള്ള യാത്രയയപ്പും പ്രൈമറി ഫെസ്റ്റും ഏപ്രിൽ 3 ന് വിവിധ പരിപാടികളോടെ നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ചു .പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾക്ക് പുറമേ ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികളുടെ നൃത്ത നൃത്യങ്ങളും ,സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുന്നു. യോഗത്തിൽ പിടിഎ പ്രസിഡന്റ് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.എം പി ടി എ പ്രസിഡന്റ് സിന്ധു വിജയകുമാർ,പിടിഎ വൈസ് പ്രസിഡന്റ് വാസു കരിന്തളം,ബിജു എ വി ,ബാലചന്ദ്രൻ പി,ചന്ദ്രൻ കൊണ്ടോടി,സീനിയർ അസിസ്റ്റൻറ് ഇന്ദുലേഖ പിവി ,പ്രശാന്ത് കെ എന്നിവർ സംസാരിച്ചു .ഹെഡ്മാസ്റ്റർ കെ ജോളി ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ പി ബൈജു നന്ദിയും പറഞ്ഞു.സംഘാടകസമിതി ഭാരവാഹികളായി വാസു കരിന്തളം (ചെയർമാൻ),സിന്ധു വിജയകുമാർ,ബാലചന്ദ്രൻ പി (വൈസ് ചെയർമാൻമാർ) .കെ പ്രശാന്ത് (കൺവീനർ),സിന്ധു രാമചന്ദ്രൻ ,ദീപ പി , സ്റ്റെല്ല മേരി ,ഷീജ പി, അനിത പി വി ,കാവ്യ വിജയൻ (ജോ:കൺവീനർമാർ)എന്നിവരെ തിരഞ്ഞെടുത്തു.